ഓം നമോ ഭഗവതേ വാസുദേവായ ...
Updates

ശ്രീ വിഷ്ണു സഹസ്രനാമാർച്ചന
Sree Vishnu Sahasranamarchana

ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ 1001 തിരുനാമങ്ങൾ ദ്വാപരയുഗത്തിനു മുൻപ് രചിക്കപ്പെട്ടതാണ് . കുരുക്ഷേത്ര യുദ്ധഭൂമിയിൽ ശരശയ്യയിൽ കിടന്ന ഭീഷ്മ പിതാമഹൻ തന്റെ മോക്ഷ പ്രാപ്തിക്കായി ജപിച്ചത് വിഷ്ണുസഹസ്രനാമങ്ങൾ ആണ്. ശ്രേഷ്ഠമായ ശ്രീവിഷ്ണു സഹസ്രനാമാർച്ചന 1989 ഏപ്രിൽ 14 ന് ( 1164 മേടം 1 ) വിഷുദിനത്തിൽ തുടങ്ങി ഇന്നോളം മുടങ്ങാതെ ഭക്തജന പങ്കാളിത്തത്തോടെ എല്ലാ ഞായറാഴ്ചയും രാവിലെ 8 . 30 ന് ആരംഭിച്ച് 9 .30 ന് ദീപാരാധനയോടെ സമംഗളം പര്യവസാനിക്കുന്നു.
The 1001 names of Lord Vishnu were composed before the Dwapara Yuga. The great Bhishma, lying on his bed on the battlefield of Kurukshetra, chanted the names of Vishnu Sahasranamas to attain salvation. The great Vishnu Sahasranama March began on April 14, 1989 (1164 Medam 1) on Vishu Day and continues to this day with the participation of devotees every Sunday at 8.30 am and ends with the worship of the lamp at 9.30 am.

നെയ് വിളക്ക് അർച്ചന
Neyvilakku Archana

ക്ഷേത്രത്തിൽ മുൻപ് നടത്തി വന്നിരുന്ന നെയ് വിളക്ക് വഴിപാട് 2016 സെപ്‌റ്റംബർ 29 മുതൽ നെയ്യ് ദീപാർച്ചന എന്ന മഹത്തായ വഴിപാടായി ആരംഭിച്ച് ക്ഷേത്രം തന്ത്രിയുടെ അനുവാദത്തോടും ആശിർവാദത്തോടും കൂടി ഭക്ത ജനങ്ങളുടെ ആത്മ സമർപ്പണത്തിന്റെ അനുഭവ സാക്ഷ്യങ്ങളായ നിരവധി സംഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലിന്റെ വെളിച്ചത്തിൽ ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചയും അന്നദാനത്തോടുകൂടി നടന്നുവരുന്നു.
The "Ney vilakku Archana" offering, which was previously held at the temple, began as a grand offering called Ney Deeparchana on September 29, 2016, and is now being held every Thursday under the leadership of the temple committee, along with Annadanam, with the permission and blessings of the temple Thantri, in light of the many incidents that are testimonies of the devotion of the devotees.

നാരങ്ങാ വിളക്ക്
Naranga Vilakku

ശാന്ത സ്വരൂപിണിയും അഭീഷ്ട വരദായനിയുമായ തിരുവമ്പാടിയമ്മയുടെ തിരുസന്നിധിയിൽ രണ്ട് ദശാബ്ദത്തോളമായി നടന്നു വരുന്ന വഴിപാടാണ് നാരങ്ങാ വിളക്ക് അർച്ചന. വർഷങ്ങളുടെ പാരമ്പര്യവും നിരവധി ഭക്തജനങ്ങളുടെ ഫലസിദ്ധിയും കൊണ്ട് ഈ വഴിപാട് ഇന്നും അതിന്റെ പ്രൗഢിയോടെ നടന്നു വരുന്നു . എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.30 ന് ദീപം തെളിയിച്ച് 12 മണിക്ക് രാഹു ദോഷ നിവാരണ പൂജയോടുകൂടി പരിസമാപ്തിയിലേക്കെത്തുമ്പോൾ ദേവിയമ്മയുടെ തിരുനട അമ്മേ ശരണം ദേവീ ശരണം വിളികളാൽ മുഖരിതമാകുന്നു. തുടർന്ന് അന്നദാനവും നടന്നുവരുന്നു.
The Naranga Vilakku Archana is an offering that has been going on in the presence of the serene and blessed Goddess Thiruvambadi Amma for almost two decades. With the tradition of years and the success of many devotees, this offering is still being carried out with its grandeur. Every Friday, the lamp is lit at 10.30 am and culminates with the Rahu Dosha Nivarana Pooja at 12 noon, while the procession of the Goddess is accompanied by the chants of Amme Sharanam Devi Sharanam. This is followed by the Annadanam.

അഭീഷ്ട വരദായനിയായി തിരുവമ്പാടി ഭഗവാന്റെ തിരുസന്നിധിയിൽ വാണരുളുന്ന ശ്രീ ദുർഗ്ഗാദേവിക്ക് , 28 / 12 / 2023 ൽ ശ്രീകോവിൽ പുനർ നിർമ്മാണാർത്ഥം നടത്തിയ അഷ്ടമംഗല ദേവപ്രശ്ന വിധിയിൽ ദേവീ പ്രസാദത്തിനായി എല്ലാ വൃശ്ചിക മാസത്തിലേയും തൃക്കാർത്തിക നാളിൽ ദേവീ നടയിൽ പൊങ്കാല സമർപ്പിക്കണം എന്ന് നിശ്ചയിക്കപ്പെട്ടു. അതിൻ പ്രകാരം 2024 ഡിസംബർ മാസം 13 ( വൃശ്ചികം 28 ) ന് തൃക്കാർത്തിക നാളിൽ ഭക്തജന സഹസ്രങ്ങൾ ദേവീ സന്നിധിയിൽ പൊങ്കാല അർപ്പിച്ച് അനുഗ്രഹം നേടി. വരും വർഷങ്ങളിൽ ദേവിയുടെ അനുഗ്രഹത്താൽ കൂടുതൽ ഭക്തജന പങ്കാളിത്തത്തോടെ മംഗളകരമായി നടത്തുന്നതാണ്.
THIRUVAMBADY AMMAYKKU PONKALA
In the Ashtamangala Devaprasna Vidhi conducted on 28/12/2023 for the reconstruction of the temple, it was decided that Pongala should be offered to Goddess Durga on the day of Trikarthika in every month of Vrischika for the sake of Goddess Prasadam. Accordingly, on 13th December 2024 (28th Vrischika), on the day of Trikarthika, thousands of devotees offered Pongala in the presence of Goddess and obtained blessings. In the coming years, with the blessings of Goddess, it will be held auspiciously with the participation of more devotees.

This site is under maintanance

Opening Shortly


This site is under maintanance .

Opening Shortly

This will close in 20 seconds

Review Your Cart
0
Add Coupon Code
Subtotal

 
Scroll to Top