ഓം നമോ ഭഗവതേ വാസുദേവായ ...
Updates

ഷഡാധാര പ്രതിഷ്ഠ ഏപ്രിൽ 25 ( മേടം 12 ) വെള്ളിയാഴ്ച്ച

മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർ നിർമ്മാണത്തിന്റെ ഭാഗമായുള്ള ഷഡാധാര പ്രതിഷ്ഠാകർമ്മം ഏപ്രിൽ 25 ( മേടം 12 ) വെള്ളിയാഴ്ച്ച രാവിലെ 9 നും 9 . 25 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടത്തപ്പെടും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വവും മേൽശാന്തി ശ്രീ. പ്രശാന്ത് കെ നമ്പൂതിരി സഹകാർമ്മികത്വവും വഹിക്കും. രാവിലെ 7 ന് കാണിക്ക മണ്ഡപത്തിന് സമീപത്തുനിന്നും ഷഡാധാര ശിലകൾ സ്വീകരിച്ച് ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. പ്രതിഷ്ഠാ ചടങ്ങുകളിൽ സ്ഥപതി ശ്രീ. എ ബി ശിവൻ ( ആറന്മുള വാസ്തുവിദ്യാ ഗുരുകുലം ) ദാരു ശില്പി ശ്രീ. വി റ്റി സന്തോഷ് ആചാരി , ശിലാ ശില്പി ശ്രീ. മാർക്കണ്ഡൻ എന്നിവരും പങ്കെടുക്കും.

ഷഡാധാര പ്രതിഷ്ഠ എന്താണ് ?

ഒരു മനുഷ്യ ശരീരത്തിൽ മൂലാധാരത്തിൽ കുണ്ഡലിതമായി കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തെ ഉണർത്തി വളർത്തി മൂലാധാര ചക്രം, സ്വാധിഷ്ടാന ചക്രം, മണിപൂരക ചക്രം, അനാഹതചക്രം, വിശുദ്ധിചക്രം, ആജ്ഞാചക്രം എന്നീ ആറു ആധാരങ്ങളിൽ കൂടി സഹസ്രാരം (ശിരസ്സ് ) വരെ ഉയർത്തിയാൽ അമൃതവർഷം ഉണ്ടാകുന്നു.അനേകം സിദ്ധികൾ കൈവരുന്നു എന്ന് യോഗ ശാസ്ത്രം പറയുന്നു.

ഇപ്രകാരം ദേവ/ദേവിയുടെ സൂക്ഷമ ശരീരമായ പ്രതിഷ്ഠയിൽ അനുഗ്രഹ കലകളുടെ പ്രവാഹം ഉണ്ടാകുന്നതിലേക്കായി ക്ഷേത്ര നിർമ്മാണ പ്രാരംഭഘട്ടത്തിൽ പ്രതിഷ്ഠ വരേണ്ടതിനു താഴെ ഭൂമിയിൽ ഒന്നിനു മീതെ ഒന്നായി ഷഡാധാരങ്ങളുടെ പ്രതീകങ്ങളായ ആധാരശില, നിധികുംഭം, അഷ്ഠദളപത്മം, കൂർമ്മം, യോഗനാളം, നപുംസകശില എന്നിവയെ (മേൽപറഞ്ഞ ആധാരചക്രങ്ങൾക്ക് യഥാക്രമമായി താഴെന്ന് മുകളിലേക്ക്) പ്രതിഷ്ഠിക്കുന്നു.

നിരന്തരമായ പൂജാവിധികളുടെ ഫലമായി ആധാരശിലയിൽ നിന്നും ഉണരുന്ന തേജസ്‌ ഈ ഷഡാധാരങ്ങൾ കടന്ന് ‘സോമം’ എന്ന ഊർജ്ജമായി ദേവ/ദേവീ വിഗ്രഹത്തിൽ നിന്നും ബഹിർഗ്ഗമിക്കുന്നു. ദേവ/ദേവിക്കു മുന്നിൽ നിന്നു ഏകാഗ്രതയോടെ പ്രാർത്ഥിക്കുന്ന ഭക്തരുടെ മനസ്സിലേക്കും ശരീരത്തിലേക്കും ഈ ഊർജ്ജം പ്രവഹിക്കുകയും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ഷഡാധാര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ കുറവാണെങ്കിലും അത്തരം ക്ഷേത്രങ്ങളുടെ ശക്തി വിശേഷം മഹത്തരമായിരിക്കും

This site is under maintanance

Opening Shortly


This site is under maintanance .

Opening Shortly

This will close in 20 seconds

Review Your Cart
0
Add Coupon Code
Subtotal

 
Scroll to Top